Sunday, December 7

പിണറായി പോലീസ് – ആര്‍എസ്എസ് കൂട്ടുകെട്ട് : എസ്ഡിപിഐ ജന ജാഗ്രത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ചേളാരി: പിണറായി പോലീസ് – ആര്‍എസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി ജന ജാഗ്രത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വ്യാപാരഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രി സംഘപരിവാരത്തിന്റെ കുഴിയില്‍ വീണു കിടക്കുമ്പോള്‍ ആ കുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പടുകുഴിയിലേക്ക് തള്ളി വിടുകയാണെന്നും മലപ്പുറത്തിന്റെ സാധാരണക്കാരായ മനുഷ്യരെ കേസുകള്‍ ചാര്‍ജ് ചെയ്തു കൊണ്ട് മലപ്പുറത്തെ കളങ്കിതമാക്കാന്‍ സുജിത്ത് ദാസിന് പോലെയുള്ള ഉദ്യോഗസ്ഥന്മാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന് മുസ്തഫ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് കെബീര്‍ ചേലാമ്പ്ര , സെക്രട്ടറി ബഷീര്‍ യൂണിവേഴ്‌സിറ്റി , മണ്ഡലം കമ്മിറ്റി അംഗം ഭാസ്‌കരന്‍ ചേളാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. അസീസ് ആലുങ്ങല്‍ സ്വാഗതവും സാദിഖ് കടുക്കാട്ടുപാറ നന്ദിയും പറഞ്ഞു.

error: Content is protected !!