പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം ; എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം റാലിയും വിചാരണ സദസ്സും സംഘടിപ്പിച്ചു

തിരുരങ്ങാടി : പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം എന്ന ക്യാമ്പയിനുമായി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം റാലിയും വിചാരണ സദസ്സും പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ചു. പരിപാടി മലപ്പുറം ജില്ലാ സെക്രട്ടറി ഷരിഖാന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ജനവഞ്ചനയുടെ രണ്ടുവര്‍ഷം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാറിന്റെ നികുതി കൊള്ളയും മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ നേരിട്ട് കൊണ്ടിരിക്കുന്ന കുറ്റകരമായ വേചനത്തിനെതിരെ ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും അഴിമതിയിലും കുടുംബമൊത്ത് കോടികള്‍ ചിലവാക്കിക്കൊണ്ട് വിദേശയാത്രകള്‍ ഈ സര്‍ക്കാറിന്റെ ജന വഞ്ചനയുടെ രാഷ്ട്രീയം നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റവും പിണറായിയുടെ ധൂര്‍ത്തുമാണ് തുടര്‍ ഭരണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും അസ്സന്‍ ചിയ്യന്നുര്‍ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ജാഫര്‍ ചെമ്മാട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഉസ്മാന്‍ ഹാജി മുന്‍സിപ്പല്‍ പ്രസിഡണ്ട് സിദ്ദിഖ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി സലാം കരിങ്കല്ലത്താണിയും നേതൃത്വം നല്‍കി. അക്ബര്‍ പരപ്പനങ്ങാടി സ്വാഗതവും അറഫാത്ത് ചെട്ടിപ്പടി നന്ദിയും പറഞ്ഞു

error: Content is protected !!