മാലിന്യമുക്തം നവകേരളം: ക്വസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക്തല ക്വിസ് മത്സരം സംഘടിപ്പിച്ചു. എ.ഡി.എം എന്‍. എം. മെഹ്‌റലി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സമ്പൂര്‍ണ്ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മുഴുവന്‍ ജനവിഭാഗങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും സ്‌കൂള്‍ തലത്തിലുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നും എ.ഡി.എം പറഞ്ഞു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ.എം. സുജാത ക്വിസ് മത്സരം നയിച്ചു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് 40 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ റിയ ഫാത്തിമ (എം.ഐ.സി.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അത്താണിക്കല്‍) ഒന്നാം സ്ഥാനവും, കെ.എസ് ശ്രദ്ധ (പി.എച്ച്.എസ്.എസ് പന്തല്ലൂര്‍) രണ്ടാം സ്ഥാനവും കെ.അഫീഫ (സി.എച്ച്.എസ്.എസ് ഒഴുകൂര്‍) മൂന്നാം സ്ഥാനവും നേടി.

ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജര്‍ എം.എ ടിറ്റന്‍ സാമ്പത്തിക സാക്ഷരത എന്ന വിഷയത്തില്‍ ക്ലാസെടുത്തു. റജൂല പെലത്തൊടി എ.കെ മെഹനാസ്, സഫിയ പന്തലാഞ്ചേരി, റാബിയ കുഞ്ഞി മുഹമ്മദ്, സുബൈദ മുസ്ലിയാരകത്ത്, ഫായിസ്, മുഹമ്മദ് റാഫി, അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി ഷാജു, കെ.എം. റഷീദ്, ബ്ലോക്ക് ജനറല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, ജില്ലാ ക്യാമ്പയില്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!