പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനം : ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂളിന് അംഗീകാരം

തിരൂര്‍ : ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂളിന്റെ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്‌കാരം വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റുവാങ്ങി. 2023 – 24 അധ്യയന വര്‍ഷം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് വിദ്യാലയങ്ങളിലൊന്നായി ചെട്ടിയാന്‍കിണര്‍ ഗവ.ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി കൃഷി ആരോഗ്യ രംഗത്തെ ബോധവല്‍ക്കരണപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതജ്യോതി പുരസ്‌കാരം ഈ വിദ്യാലയത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നു.

അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വി.സി. ഡോ. പി. രവീന്ദ്രനില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പുരസ്‌കാരം ഏറ്റുവാങ്ങി.

error: Content is protected !!