പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി ; പുതിയ തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20 ലേക്കാണ് മാറ്റിവെച്ചത്. രഥോത്സവം നടക്കുന്നതിനാല്‍ 13 ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണല്‍ തീയതില്‍ മാറ്റമില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുക.

കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിരുന്നു. പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നത്.

error: Content is protected !!