തിരൂരങ്ങാടി : നഗരസഭ ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് ന്റെ നേതൃത്വത്തിൽ നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ അറേബ്യൻ മജ്ലിസ്, കെ.എൽ 65 എന്നീ ഹോട്ടലുകളിൽ നിന്ന് തലേ ദിവസം തലേ ദിവസം പാചകം ചെയ്തതും ഭക്ഷ്യയോഗ്യമല്ലാത്തുമായ ഭക്ഷണസാധനങ്ങള്‍ വീണ്ടും വിൽക്കുന്നതിനായ് ഫ്രീസറിൽ സൂക്ഷിച്ച് വെച്ചത് പരിശോധനയില്‍ കണ്ടെത്തി. അറേബ്യന്‍ മജ്ലിസ് എന്ന സ്ഥാപനത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പാചകം ചെയ്ത അല്‍ഫാം, ബീഫ്, എന്നിവ വൃത്തിഹീനമായതും പൊട്ടി പൊളിഞ്ഞതുമായ ഫ്രീസറില്‍ സൂക്ഷിച്ചതിന് പുറമേ അടുക്കള പൊട്ടിപൊളിഞ്ഞ് തറയില്‍ മലിനജലം തളം കെട്ടി നില്‍ക്കുന്നതായും നേരില്‍ കണ്ടു ബോധ്യപ്പെട്ടിരുന്നു. അതോടൊപ്പം ഈ സ്ഥാപനത്തില്‍ മലിനജലം സംസ്ക്കരിക്കുന്നതിനോ ജൈവ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനോ യാതൊരു സംവിധാനവും ഇല്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ സ്ഥാപനം ശുചിത്വ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തിയശേഷം മാത്രം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്ക് ക്ലീൻ സിറ്റി മാനേജർ പ്രകാശൻ ടികെ നേതൃത്വം നൽകി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എപി , പബ്ലിക് ഹെൽത്ത് ഇൻസോക്ടർമാരായ ബിന്ദു ബി ൽ ,സ്മിത പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.