നടക്കാവ് : കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ പണം വെച്ച് ചീട്ട്കളിച്ച 16 പേര്‍ പൊലീസിന്റെ പിടിയില്‍. എരഞ്ഞിപ്പാലം മലബാര്‍ കണ്ണാശുപത്രിക്ക് സമീപത്തെ ഇരുനില കെട്ടിടത്തില്‍ പ്രവത്തിക്കുന്ന എരഞ്ഞിപ്പാലം കോണ്ഡഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ചാണ് പണം വെച്ച് ചീട്ട് കളിക്കുന്നതിനിടെ 16 പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ വികെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും 11, 910 രൂപയും 44 എണ്ണം ചീട്ടും പിടിച്ചെടുത്തു.
കയ്യൂത്ത് ചാലില്‍ വീട്ടില്‍ കെസി അബൂബക്കര്‍, കണ്ണാടിക്കല്‍ സ്വദേശി ചെറുവംകുളം നിലം വീട്ടില്‍ ഫിറോസ്, വിരുപ്പില്‍ സ്വദേശി വെള്ളിയക്കാട്ട് റഷീദ്, മാക്കണ്ടഞ്ചേരി സ്വദേശി സുജീന്ദ്രം വീട്ടില്‍ മുരളീധരന്‍, പറമ്പില്‍ ബസാര്‍ സ്വദേശി ഒറ്റവിലാക്കല്‍ വീട്ടില്‍ കോയ, കൊടശ്ശേരി സ്വദേശി ആണ്ടി കപ്പിഡത്തില്‍ വീട്ടില്‍ ബാലന്‍, ആവിലോര സ്വദേശി നെച്ചിപൊയില്‍ വീട്ടില്‍ മൊയ്ദീന്‍, ഈസ്റ്റ് മൂഴിക്കല്‍ സ്വദേശി കട്ടയാട്ട് പറമ്പ് വീട്ടില്‍ സീദ്ധിഖ്, നടുവട്ടം സ്വദേശി തേവര്‍പറമ്പില്‍ വീട്ടില്‍ രാജന്‍, വെള്ളയില്‍ സ്വദേശി സി വി മന്‍സില്‍ വീട്ടില്‍ ഉമ്മര്‍ വയ്യ, പുതിയങ്ങാടി സ്വദേശി അടുക്കത്തെ താഴം വീട്ടില്‍ ഷരീദ്, പൂരത്തറ വീട്ടില്‍ റൗഫല്‍, മായനാട് സ്വദേശി കിഴക്കോവില്‍ പുറായില്‍ വീട്ടില്‍ ഷൈജു, വട്ടകിണര്‍, പന്നിയങ്കര സ്വദേശി തച്ചമ്പലത്ത് പറമ്പ് വീട്ടില്‍ ജാഫര്‍, അത്തോളി കിളത്ത് സ്വദേശി നൂര്‍ഐയിന്‍ വീട്ടില്‍ എന്‍ പി അബ്ദുറഹിമാന്‍, എരഞ്ഞിപ്പാലം സ്വദേശി തൊണ്ടിയില്‍ വീട്ടില്‍ ബാബു, എന്നിവരെയാണ് പിടികൂടിയത്.
പണം വെച്ച് ചീട്ട് കളിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം എത്തി ഷട്ടര്‍ പൊക്കിയപ്പോള്‍ കുറേ ആളുകള്‍ അകത്ത് പുറത്ത് എന്ന് ഉച്ചത്തില്‍ പറയുന്നത് കേള്‍ക്കുകയും 8 പേര്‍ വട്ടത്തില്‍ ഇരിക്കുന്നതായും ചുറ്റും 8 പേര്‍ നില്‍കുന്നതായും ഒരാള്‍ ചീട്ട് കശക്കി വെച്ച് അകത്ത് പുറത്ത് എന്ന് പറയുകയും മറ്റുളളവരെ പുറത്ത് എന്ന് പറഞ്ഞ് 500, 200, 100, 20, 50 എന്നീ രൂപയുടെ നോട്ടുകള്‍ കളത്തിലിട്ട് കളിക്കുന്നതായി കാണുകയായിരുന്നു. തുടര്‍ന്ന് കുറ്റം പറഞ്ഞ് മനസിലാക്കി ഭാരതീയ ന്യായ സംഹിത നോട്ടീസ് നല്‍കി വിട്ടയച്ച ശേഷം മുതലുകള്‍ സഹിതം സ്റ്റേഷനില്‍ ഹാജരായി പ്രതികളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.