കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

29972 ബിരുദങ്ങള്‍ക്ക് അംഗീകാരം

ശനിയാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ പ്രത്യേക സെനറ്റ് യോഗത്തില്‍ 17563 യു.ജി., 12319 പി.ജി., 90 പി.എച്ച്.ഡി. ഉള്‍പ്പെടെ 29972 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ മുതിര്‍ന്ന സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പി.ആർ. 1659/2024

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം

കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ പഠനവകുപ്പിൽ പ്രവേശനം നേടിയ പി.എച്ച്.ഡി. ഗവേഷകർ, 2019 പ്രവേശനം എം.എ. വിദ്യാർഥികൾ, 2018 മുതൽ 2019 വരെ പ്രവേശനം എം.ഫിൽ വിദ്യാർഥികൾ തുടങ്ങിയവരിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവർ നവംബർ 25-നുള്ളിൽ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്. 

പി.ആർ. 1660/2024

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS – V – UG – 2022 പ്രവേശനം) വിവിധ ബി.വോക്. പ്രോഗ്രാം വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് നവംബർ 18 മുതൽ 29 വരെ ലഭ്യമാകും.

പി.ആർ. 1661/2024

പരീക്ഷ മാറ്റി

കില കോളേജ് ഓഫ് ഡീസെൻട്രലൈസേഷൻ ആന്റ് ലോക്കൽ ഗവേണൻസിലെ ഒന്നാം സെമസ്റ്റർ ( CUFYUGP – 2024 പ്രവേശനം ) ബി.എ. റൂറൽ ഡെവലപ്മെന്റ് ഗവേണൻസ് (ഹോണേഴ്‌സ്) പ്രോഗ്രാം, ബി.എ. ജെണ്ടർ ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് (ഹോണേഴ്‌സ്) പ്രോഗ്രാം നവംബർ 2024 റഗുലർ – മേജർ, മൈനർ, എം.ഡി.സി. കോസ് പരീക്ഷകൾ മാറ്റി വെച്ചു. പുനഃപരീക്ഷ ജനുവരി മൂന്നിന് തുടങ്ങും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1662/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS PG – 2020 പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.സി.ജെ. എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്. എം., എം.എച്ച്.എം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും വിദൂരവിഭാഗം വഴി കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ വർക്കുള്ള ഒന്നാം സെമസ്റ്റർ (PG SDE CBCSS – 2019 പ്രവേശനം) എം.എ., എം.എസ് സി., എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. 

പി.ആർ. 1663/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

നവംബർ 20-ന് നടത്താനിരുന്ന 2014, 2015, 2016 പ്രവേശനം അഫിലിയേറ്റഡ് കോളേജ് / വിദൂര വിഭാഗം വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ ബി.ബി.എ., ബി.എ., ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ അഞ്ചിലേക്ക് പുനഃക്രമീകരിച്ചു. സമയം ഉച്ചയ്ക്ക് 1.30. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS PG – 2020 പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (2019 പ്രവേശനം) എം.എ., എം.എസ് സി., എം.കോം.  സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ (2012, 2013 പ്രവേശനം) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18 – ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1664/2024

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS – PG – 2021 പ്രവേശനം മുതൽ) എം.എ. മലയാളം വിത് ജേണലിസം നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും.

മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എഡ്. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി മൂന്നിന് തുടങ്ങും.

സർവകലാശാലാ പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി മൂന്നിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (CBCSS – V – UG – 2019 പ്രവേശനം മുതൽ) വിവിധ ബി.വോക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 10-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1665/2024

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.പി.എഡ്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

അദീബി ഫാസിൽ പ്രിലിമിനറി ഒന്ന്, രണ്ട് വർഷ ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.

അദീബി ഫാസിൽ ഫൈനൽ ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി പിന്നീടറിയിക്കും.

പി.ആർ. 1666/2024

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. – ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ജനറൽ ബയോടെക്‌നോളജി, മൈക്രോബയോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി മെയ് 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1667/2024

error: Content is protected !!