തിരൂര്‍ – മലപ്പുറം റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവം, സുരക്ഷയൊരുക്കണം ; മന്ത്രിക്ക് നിവേദനം നല്‍കി

തിരൂര്‍ : തിരൂര്‍ – മലപ്പുറം റോഡില്‍ അപകടങ്ങള്‍ നിത്യമാവുന്ന സാഹചര്യത്തില്‍ റോഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി. ഓവുങ്ങലില്‍ ഹമ്പും, റോഡ് മുറിച്ചു കടക്കാന്‍ സീബ്രാ ലൈനും, കാല്‍ നട യാത്രക്കാര്‍ക്ക് ഫൂട്ട് പാത്തും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഓവുങ്ങല്‍ പ്രവാസി വിങ് മന്ത്രി വി. അബ്ദുറഹ്മാന് നിവേദനം സമര്‍പ്പിച്ചത്.

വാഹനങ്ങളുടെ അമിത വേഗത കാരണം അപകടങ്ങള്‍ നിത്യ സംഭവമായ ഓവുങ്ങലില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചത്. ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ തടയാനുള്ള മുന്‍കരുതലകള്‍ എടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്രവാസി വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഒപ്പു ശേഖരണത്തിലൂടെ സമാഹരിച്ച ഭീമ ഹരജിയും മന്ത്രിക്ക് കൈമാറി. സി പി സാദത്ത് റഹ്മാന്‍, ഷാഫി ഹാജി, റഹ്മത്തുള്ള പൂച്ചേങ്ങല്‍, പി വി യൂസഫ്, മുഹമ്മദ് എന്നിവര്‍ സന്നിഹിതരായി.

error: Content is protected !!