Wednesday, December 17

താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്

താനൂര്‍ : താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും കൊച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ഗോ കണ്ടയ്‌നെര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചിട്ടുള്ളത്. കണ്ണൂര്‍ തൊട്ടട സ്വദേശിയായ നസ്ഫിന്‍ (21) ആണ് പരിക്കേറ്റത്, ഇയാളെ ഉടനെ പരപ്പനങ്ങാടി നഹാസ് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. പോലീസെത്തി വാഹനം റോഡിന്റെ സൈഡിലേക്ക് മാറ്റി തടസ്സപെട്ടിരുന്ന വാഹന ഗതാഗതം പനഃസ്ഥാപിച്ചിട്ടുണ്ട്..

error: Content is protected !!