കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോളേജുകൾക്ക് 15 വരെ അഫിലിയേഷൻ പുതുക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകൾ ഒഴികെയുള്ള എല്ലാ കോളേജുകളും 2025 – 26 അധ്യയന വർഷത്തേക്കുള്ള പ്രൊവിഷണൽ അഫിലിയേഷൻ (സി.പി.എ.) പുതുക്കുന്നതിന് നിശ്ചിത മാതൃകയിൽ ഇ-മെയിൽ മുഖേന cpa@uoc.ac.in എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ തപാലിൽ സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. പിഴ കൂടാതെ ഡിസംബർ 15 വരെയും 1,225/- രൂപ പിഴയോടെ 31 വരെയും പിഴയും അധിക പിഴയും ഉൾപ്പെടെ 13,385/- രൂപ സഹിതം ജനുവരി 31 വരെയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാത്ത കോളേജുകളെ സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/

പി.ആർ. 1750/2024

പരീക്ഷ

സർവകലാശാലാ നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ എൽ.എൽ.എം. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1751/2024

പരീക്ഷാഫലം

വിദൂര വിഭാഗം എല്ലാ സെമസ്റ്ററുകളും ( 2014 പ്രവേശനം ) എം.എസ് സി. കൗൺസിലിംഗ് സൈക്കോളജി സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

പി.ആർ. 1752/2024

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ബി.പി.എഡ്. – ഒന്ന്, മൂന്ന് സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1753/2024

error: Content is protected !!