കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ പ്രിന്റിംഗ് ടെക്‌നോളജി പഠനവകുപ്പിലേക്ക് കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി (http://www.cuiet.info/) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26. യോഗ്യത : നിർദിഷ്ട വിഷയത്തിലുള്ള ബി.ടെക്കും എം.ടെക്കും. ഉയർന്ന പ്രായ പരിധി 64 വയസ്. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ. 

പി.ആർ. 1759/2024

ഇന്റഗ്രേറ്റഡ് എം.ടി.എ. സ്പോട്ട് അഡ്മിഷൻ

2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് തീയേറ്റർ ആർട്സ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഡിസംബർ 16-ന് നടക്കും. പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ഹാജരാകണം. ആപ്റ്റിട്യൂഡ് ടെസ്റ്റ്, ഇന്റർവ്യൂ, വർക്ക് ഷോപ്, പ്ലസ്‌ടുവിന് ലഭ്യമായ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, സ്കൂൾ ഓഫ് ഡ്രാമ – 0487 2385352 .

പി.ആർ. 1760/2024

പി.ജി. ഡിപ്ലോമ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പുതുതായി ആരംഭിച്ച പ്രോജക്ട് മോഡ് പ്രോഗ്രമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സിൽ എസ്.സി. / എസ്.ടി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ഡിസംബർ ഒൻപതിന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടണം. എസ്.സി. / എസ്.ടി. വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

പി.ആർ. 1761/2024

ഓഡിറ്റ് കോഴ്സ് ഓഫ്‌ലൈൻ പരീക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (CBCSS – UG 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഓഡിറ്റ് കോഴ്സ് ഓഫ്‌ലൈൻ പരീക്ഷ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കും. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

പി.ആർ. 1762/2024

പരീക്ഷ

ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.സി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1763/2024

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയൻസ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ( 2004 മുതൽ 2008 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് ( CCSS – 2021, 2022, 2023 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1764/2024

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി, ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1765/2024

error: Content is protected !!