Wednesday, August 20

അന്യായമായ വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക ; കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്

പരപ്പനങ്ങാടി : വൈദ്യുതി ചാര്‍ജ് നിരക്ക് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്ലി യൂത്ത് ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ച് നടത്തി. യൂണിറ്റിന് 16 പൈസയും താരിഫിന് വര്‍ദ്ദിത തുകയും, ഫിക്‌സ്ട് ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് സമരക്കാര്‍ പറഞ്ഞു. മാര്‍ച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് ട്രഷറര്‍ മുസ്തഫ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് വി.എ. കബീറിന്റെ അദ്ധ്യക്ഷത വഹിച്ചു. കെ.പി നൗഷാദ് സ്വാഗതവും മുഹമ്മദ് ബിഷര്‍ നന്ദിയും പറഞ്ഞു. പി പി ശാഹുല്‍ ഹമീദ് ,വി എ കബീര്‍, കെ പി നൗഷാദ് ,മുഹമ്മദ് ബിഷര്‍പ, ആസിഫ്പാട്ടശ്ശേരി,അസ്‌കര്‍ ഊര്‍പ്പാട്ടില്‍, പി.അലി അക്ബര്‍ ,നവാസ് ചിറമംഗലം,സിദ്ദീഖ് കളത്തിങ്ങല്‍, നൗഫല്‍ ആലുങ്ങല്‍, ടി ആര്‍ റസാഖ് തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി

error: Content is protected !!