പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ വിജയികളായി. വാശിയേറിയ കലാശ പോരാട്ടത്തിൽ എക്സ് പ്ലോഡ് ഉള്ളനത്തിനെ പരാജയപ്പെടുത്തിയാണ് ഡി.ഡി ഗ്രൂപ്പ് ജേതാക്കളായത്. വിജയികൾക്ക് ചെയർമാൻ ട്രോഫി വിതരണം നടത്തി.
2 ദിവസമായി നടന്ന ഫുട്ബോൾ മാമാങ്കം വിജയിപ്പിച്ച കായിക പ്രേമികൾക്ക് നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നന്ദി രേഖപ്പെടുത്തി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി നിസാർ അഹമ്മദ്, കൗൺസിലർമാരായ അസീസ് കൂളത്ത്,ജാഫറലി എൻ.കെ,നഗരസഭ സ്പോർട്സ് കോഡിനേറ്റർ അരവിന്ദൻ എന്നിവർ പങ്കെടുത്തു.