‘ഫിഖ്‌കോണ്‍’ ഫിഖ്ഹ് കോണ്‍ക്ലേവ്; ജനുവരി 7, 8 തിയതികളില്‍

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ദാറുല്‍ഹുദാ ഫത്‌വാ കൗണ്‍സിലും, പി.ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഫിഖ്‌കോണ്‍’ ഇന്റര്‍നാഷണല്‍ ഫിഖ്ഹ് കോണ്‍ക്ലേവ് ജനുവരി 7, 8 തിയതികളില്‍ നടക്കും. രണ്ട് ദിവസങ്ങളിലായി ചെമ്മാട് സൈനുല്‍ ഉലമ നഗരിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വിദേശ പ്രതിനിധികളടക്കം പ്രമുഖര്‍ പങ്കെടുക്കും.

പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ചേര്‍ന്നു നിര്‍വഹിച്ചു.

ദാറുല്‍ഹുദാ പി.ജി കുല്ലിയ ഓഫ് ശരീഅ ഡീന്‍ ഡോ. ജാഫര്‍ ഹുദവി കൊളത്തൂര്‍, മുന്‍ അക്കാദമിക് രജിസ്ട്രാര്‍ എം.കെ.എം ജാബിര്‍ അലി ഹുദവി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹ് മേധാവി അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട് , പി.ജി ലക്ടചറര്‍ മുസ്തഖീം അഹ്‌മദ് ഫൈസി ബീഹാര്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!