ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം കവർന്നു, യുവതികളെ കയ്യോടെ പിടികൂടി

തിരൂരങ്ങാടി: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം കവർന്ന 2 യുവതികളെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് മധുരമാ വട്ടം രാജേശ്വരി (27), മധുര മീനാക്ഷി ക്ഷേത്രം തേരിന് സമീപം മാലതി (30) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന പരഡൈസ് ബസിൽ വെച്ചാണ് മോഷണം. കൂരിയാട് സ്വദേശിയായ യുവതി 2 വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് യൂണിവേഴ്സിറ്റി യിലേക്ക് പോകുന്നതിന് കൊളപ്പുറത്ത് വെച്ചാണ് ബസിൽ കയറിയത്. സംശയം തോന്നി പരിശോധിച്ചപ്പോൾ യുവതികളാണ് മോഷ്ടിച്ചതെന്ന് വ്യക്തമായി.രാജേശ്വരി മോഷ്ടിക്കുകയും മാലതി ആളുകൾ കാണാതിരിക്കാൻ മറഞ്ഞു നിൽക്കുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!