പുതിയ പാത തുറന്നതോടെ ബസുകള്‍ക്ക് സര്‍വീസ് റോഡ് വേണ്ട ; കൊളപ്പുറം ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി കോണ്‍ഗ്രസ്

തിരൂരങ്ങാടി : പുതിയ പാത തുറന്നതോടെ ബസുകള്‍ സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ പോകുന്നതില്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ദുരിതത്തിലായതോടെ പൊലീസില്‍ പരാതി നല്‍കി അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര ബസുകളും പ്രൈവറ്റ് ബസുകളും സര്‍വ്വീസ് റോഡില്‍ പ്രവേശിക്കാതെ പണി തീരാത്ത പുതിയ ദേശീയ പാതയിലൂടെ പോവുന്നത് കാരണം വിദ്യാര്‍ത്ഥികളും പ്രായമായവരും മറ്റു യാത്രക്കാരും വളരെ പ്രയാസത്തിലും ദുരിതത്തിലുമാണ്. ഇതോടെയാണ് ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതെ വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും പ്രയാസപ്പെടുത്തുന്നതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന് പരാതി നല്‍കിയത്.

കൊളപ്പുറം ജംഗ്ഷനില്‍ ഇറക്കാതെ ഒരു കിലോ മീറ്റര്‍ അപ്പുറത്താണ് യാത്രക്കാരെ ഇറക്കുന്നത്. അത് കാരണം യാത്രക്കാര്‍ വളരെ പ്രയാസത്തിലാണ്. രോഗികള്‍, കോളേജില്‍ പോവുന്ന വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ – സ്വകാര്യ ഓഫീസുകളില്‍ പോവുന്നവര്‍ക്ക് വരെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നതാണ് കമ്മിറ്റിയുടെ പരാതി. കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്കുള്ള പ്രധാന ജംഗ്ഷന്‍ കൂടിയാണ് കൊളപ്പുറം.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ ,മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ മൊയ്ദീന്‍കുട്ടി മാട്ടറ,ഉ ബൈദ് വെട്ടിയാടന്‍, സുരേഷ് മമ്പുറം, ടൗണ്‍ കോണ്‍ഗ്രസ് സെക്രട്ടറി ഷെഫീഖ് കരിയാടന്‍ എന്നിവര്‍ സംബന്ധിച്ചു. പരാതി ഗൗരവപൂര്‍വ്വം പരിഗണിക്കാമെന്ന് ഇന്‍സ്‌പെക്ടര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

error: Content is protected !!