തിരൂരങ്ങാടി : വൈദ്യുതി ചാർജ് വർദ്ധനക്ക് എതിരെ കേരള വ്യാപാര വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ചെമ്മാട്ടങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ സംഗമം യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്കിൻ്റെ അധ്യക്ഷതയിൽ മണ്ഡലം ട്രഷറർ സിദ്ധിഖ് ആധാർ ഉദ്ഘാടനം ചെയ്തു.
മൻസൂർ കെ.പി , എം മൊയ്തീൻകോയ ഹാജി , യൂത്ത് വിങ്ങ് പ്രസിഡണ്ട് അൻസാർ തൂമ്പത്ത് , ഇസ്സു ഇസ്മായിൽ ഉള്ളാട്ട് , യൂത്ത് വിങ്ങ് ട്രഷറർ ഇസമായിൽ അഹ്ബാബ് , ബഷീർ വിന്നേഴസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞു