തിരൂരങ്ങാടി: തിരൂരങ്ങാടിക്ക് പുതുവത്സര സമ്മാനമായി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ്. തിരൂരങ്ങാടിയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലാണ് ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉൾകൊള്ളുന്ന സബ്ഡിവിഷൻ ഓഫീസ് അനുവദിച്ചട്ടുള്ളത്. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ഓഫീസ് അനുവദിക്കണമെന്നാവിശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനും, ഫിഷറീസ് വകുപ്പ് സെക്രട്ടറിക്കും, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർക്കും വിശദമായ പ്രൊപോസൽ സമർപ്പിച്ചിരിന്നു. പരപ്പനങ്ങാടി മത്സ്യ ബന്ധന തുറമുഖത്തോടൊപ്പം, ഹാർബർ എൻജിനീയർ സബ്ഡിവിഷൻ ഓഫീസ് കൂടി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യ ബന്ധന മേഖലക്ക് പുത്തനുണർവ് കൈവരും.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM
നേരത്തെ പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖ നിർമ്മാണ മേൽനോട്ടം വഹിക്കുന്നതിനായി ഒരു വർഷത്തേക്ക് മറ്റു ഓഫീസുകളിൽ നിന്നും പരപ്പനങ്ങാടി ഹാർബറിലേക്ക് പുനർ വിന്യസിച്ച് ഉത്തരവായിരിന്നു.
പരപ്പനങ്ങാടി സബ്ഡിവിഷൻ ഓഫീസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, രണ്ട് സിവിൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയർമാർ , സിവിൽ വിഭാഗം ഗ്രേഡ്-1 റാങ്ക് ഡ്രാഫ്ട് മാൻ, രണ്ട് സിവിൽ വിഭാഗം ഗ്രേഡ്-2 റാങ്ക് ഡ്രാഫ്ട് മാൻമാർ , രണ്ട് സിവിൽ വിഭാഗം ഗ്രേഡ്-3 റാങ്ക് ഡ്രാഫ്ട് മാൻമാർ , ചെയിൻമാൻ, സീനിയർ ക്ലർക്ക് , ഹെൽപ്പർ എന്നിങ്ങനെ 12 തസ്തികകളാണ് പരപ്പനങ്ങാടി സബ്ഡിവിഷൻ ഓഫീസിൽ അനുവദിച്ചിട്ടുള്ളത്.
തിരൂരങ്ങാടിയിലെ ജനങ്ങൾക്കുള്ള പുതുവത്സര സമ്മാനമാണ് പരപ്പനങ്ങാടിയിലേക്ക് ലഭ്യമാക്കിയ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ഓഫീസെന്നും , സബ്ഡിവിഷൻ ഓഫീസ് നിലവിൽ വരുന്നതോടെ തിരൂരങ്ങാടിയുടെ തീരദേശ മേഖലയുടെ സമഗ്ര മുന്നേറ്റമാണ് ലക്ഷ്യമെന്നും കെ.പി.എ മജീദ് പറഞ്ഞു.