തിരൂരങ്ങാടി : വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കെ എസ് ഇ ബി ഓഫീസ് മാര്‍ച്ചും , ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ മോഹന്‍ വെന്നിയൂരിന്റെ അധ്യക്ഷതയില്‍ കെ.പി.സി .സി സെക്രട്ടറി കെ. പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. എന്‍ .പി ഹംസകോയ, ഏ.ടി ഉണ്ണി, വി.പി കാദര്‍, വി.വി അബു, സലീം ചുള്ളിപ്പാറ, ഷാഫി പൂക്കയില്‍, സുധീഷ് പാലശ്ശേരി, എം. എന്‍ ഹുസൈന്‍, കെ.പി ഷാജഹാന്‍, മൂസക്കുട്ടി നന്നമ്പ്ര, രാജീവ് ബാബു എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു. കെ.പി അബ്ദുല്‍ മജീദ് ഹാജി സ്വാഗതവും, പി.കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന പ്രതിഷേധ മാര്‍ച്ചിന് യു.വി അബ്ദുല്‍ കരീം, കെ.യു ഉണ്ണികൃഷ്ണന്‍, ഭാസ്‌കര പുല്ലാണി, അനില്‍കുമാര്‍, മുഹമ്മദ് കോയ, തെങ്ങിലകത്ത് അബ്ദുല്‍ കരീം, ശ്രീജിത്ത് മാസ്റ്റര്‍, പി.എ ലത്തീഫ്, ബാലഗോപാലന്‍, സി.പി സുഹ്‌റാബി, സോന രതീഷ്, നഫീസു പരപ്പനങ്ങാടി, കദീജ, സുജീനി മുളമുക്കില്‍, കടവത്ത് സൈയ്തലവി, അനീഷ് പരപ്പനങ്ങാടി, അലി ബാവ, പാലേക്കോടന്‍ ബാവ, സി.സി നാസര്‍, അബ്ദു വെന്നിയൂര്‍, ഹനീഫ കക്കാട്, ഇസ്ഹാഖ് വെന്നിയൂര്‍, വിജീഷ് തയ്യില്‍, ഷെഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി