കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഫുൾ ടൈം സ്വീപ്പർ നിയമനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിന് കീഴിലെ അക്വാട്ടിക് കോംപ്ലക്സ് സ്വിമ്മിങ് പൂളിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഫുൾ ടൈം സ്വീപ്പർ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവാണുള്ളത്. പ്രതിമാസ വേതനം : 12,000/- രൂപ. യോഗ്യത : വായിക്കാനും എഴുതാനുമുള്ള കഴിവ്. നീന്തൽ അറിഞ്ഞിരിക്കണം. 36 വയസ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി ആറ്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

പി.ആർ. 1819/2024

മൂല്യനിർണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. (PG – CBCSS) നവംബർ 2024, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജനുവരി 20 മുതൽ 23 വരെ നടക്കും. വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ പി.ജി (CDOE – CBCSS) നവംബർ 2024, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജനുവരി 18-ന് തുടങ്ങും. 

പി.ആർ. 1820/2024

ഓഡിറ്റ് കോഴ്സ് ഓൺലൈൻ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം 2019, 2021 പ്രവേശനം / പ്രൈവറ്റ് രജിസ്‌ട്രേഷൻ 2020 പ്രവേശനം ( CBCSS ) – ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ സപ്ലിമെന്ററി പരീക്ഷ ഡിസംബർ 24-ന് നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഫോൺ : 0494 2400288, 2407356.

പി.ആർ. 1821/2024

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം. 

പി.ആർ. 1822/2024

പി.ജി. ഡിപ്ലോമ ഇൻ പാർലിമെന്റ് സ്റ്റഡീസ്

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലിമെന്ററി സ്റ്റഡീസ് സെന്റർ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലിമെന്റ് സ്റ്റഡീസ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലാവധി. യോഗ്യത : ബിരുദം / തത്തുല്യം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാ ഫീസ് : 200/- രൂപ. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20. പ്രോസ്പെക്ടസിനും വിശദ വിവരങ്ങൾക്കും www.niyamasabha.org . ഫോൺ : 0471 2512662 / 2453 / 2670, 9496551719. 

പി.ആർ. 1823/2024

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. റീടെയിൽ മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 20-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പി.ആർ. 1824/2024

error: Content is protected !!