ഉന്നത വിജയം: മലയാളി വിദ്യാർഥിനിയെ യു എ ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു

ഷാർജ: ഉന്നത വിജയം നേടിയ മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വിസ നൽകി ആദരം. ഷാർജ യുണിവേഴ്‌സിറ്റി വിദ്യാർഥിനി നന്നമ്പ്ര ചെറുമുക്കിൽ ഫാത്തിമ ഹന്ന അക്ബറിനാണ് പഠന മികവിനുള്ള അംഗീകാരമായി യു എ ഇ ഗോൾഡൻ വിസ സമ്മാനിച്ചത്. ബിഎസ്‌സി ഹോണേഴ്സ് ഇൻ അക്കൗണ്ടിങ് ആൻ്റ് ഫൈനാൻസ് വിഭാഗത്തിൽ 99.96 ശതമാനം മാർക്ക് നേടിയാണ് ഫാത്തിമ ഹന്ന വിജയിച്ചത്. സിജിപിഎ നാലിൽ 3.96 കരസ്ഥമാക്കി. ഷാർജ കെഎംസിസി മലപ്പുറം ജില്ലാ ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായ ചെറുമുക്ക് സ്വദേശി അക്ബർ വടക്കും പറമ്പിലിൻ്റേയും കൊടിഞ്ഞി അൽ അമീൻ നഗറിലെ പാട്ടശ്ശേരി ബുഷ്റയും മകളാണ്. ബാസിൽ കുറ്റിപ്പാലയാണ് ഭർത്താവ്.

error: Content is protected !!