ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു.

യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!