വെന്നിയൂര്‍ : കൊടക്കല്ല് മലപ്പുറം ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടക്കല്ലില്‍ നിര്‍മിച്ച കുടുംബാരോഗ്യ ഉപകേന്ദ്രവും ഹെല്‍ത്ത് ക്ലബും നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍ ഉപഹാര സമര്‍പ്പണം നടത്തി
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഖ പെരിങ്ങോടന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നസീമ സി വി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെഴര്‍മാന്‍ ബാബു എന്‍ കെ, ബ്ലോക്ക് മെമ്പര്‍ മണി കാട്ടകത്ത് മെമ്പര്‍മാരായ മറിയാമു ടി, മറിയാമു എം പി, സാജിദ എം.കെ, ബഷിര്‍ രണ്ടത്താണി, അഫ്‌സല്‍ പി പി, റഹിയാനത്ത് പി ടി, സലീം മച്ചിങ്ങല്‍, മുഹമ്മദ് പച്ചായി, ബുഷറ പൂണ്ടോളി, ബി കെ സിദ്ധീഖ്, എം പി കുഞ്ഞിമൊയ്തീന്‍, പിടി സലാഹ്, ഷരീഫ് വടക്കയില്‍, സൈതാലി കെവി, അബ്ദു റസാഖ് ചെനക്കല്‍, സലാം പൊതുവത്ത്, വിശ്വനാഥന്‍, സി കെ കോയാമു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു എസ്, തെന്നല എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ സംസാരിച്ചു
തെന്നല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുല്‍ ഗഫുര്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ കോറാണത്ത് മജിദ് നന്ദിയും പറഞ്ഞു
ജനപ്രതിനിധികളെ ശിങ്കാരിമേളത്തിന്റെയും കരിമരുന്നിന്റെയും അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്രയായി വേദിയിലേക്ക് ആനയിച്ചു. ഘോഷയാത്രക്ക് പി കെ സിദ്ധിഖ് ഹാജി, ബികെ ഇസ്മായില്‍, റഫീഖ് വീരാശ്ശേരി, നാസര്‍ ബി കെ, ഹനീഫ കെ, ബി കെ സൈതലവി ബാവ, എന്‍ കെ സൈതലവി, ബി കെ മുഹമ്മദ്, ലീഗ് മോന്‍, ബികെ സൈനുദ്ധീന്‍, ദവായി പീച്ചി, ബാപ്പുട്ടി ടി കെ, ഷഫീഖ് വി കെ, ബി കെ ബീരാന്‍ ഹാജി, കമ്മുക്കുട്ടി സി, സൈതലവി ഹാജി എം പി, ബി കെ പീച്ചാവ, അഹമ്മദ് ചെനക്കല്‍, മുസ്തഫ കെ വി, ആശാ വര്‍ക്കേഴ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി