തെന്നല : പാലിയേറ്റീവ് ദിനത്തില്‍ തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവിന് കൈത്താങ്ങായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍. തെന്നല ബ്ലൂസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് സെന്റര്‍ പ്രസിഡന്റ് കെ വി മജിദ് കോറാണത്ത് ഏറ്റ് വാങ്ങി.
ചടങ്ങില്‍ അധ്യാപകരായ ജയേഷ് കുമാര്‍, സീനത്ത്, സഫിയ, സി എച്ച് സെന്റര്‍ വളയണ്ടിയര്‍മാരായ മുഹമ്മദ് റഫിഖ്, വീരാശ്ശേരി ബാപ്പുട്ടി, ടി കെ സൈതലവി, ബാവ ബി കെ, മുക്താര്‍ അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു