ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പ് അസി. പ്രൊഫ. ഡോ. വി. കെ. ജിബിന്റെ കീഴിൽ ഐ.സി.എസ്.എസ്.ആർ. ഗവേഷണ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.എഡ്.. താത്പര്യമുള്ളവർ drjibin@uoc.ac.in എന്ന മെയിൽ ഐ.ഡി.യിലേക് ബയോഡാറ്റ ജനുവരി 20-നകം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഡോ. വി. കെ. ജിബിൻ, പ്രോജക്ട് ഡയറക്ടർ, ഐ.സി.എസ്.എസ്.ആർ. പ്രോജക്ട്, എജ്യുക്കേഷൻ പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ. ഇ – മെയിൽ : drjibin@uoc.ac.in . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പി.ആർ. 60/2025
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ (CUIET) ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരൊഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജനുവരി 23-ന് രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് നടക്കും. വിശദവിവരങ്ങൾ http://www.cuiet.info/ എന്ന വെബ്സൈറ്റിൽ.
പി.ആർ. 61/2025
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 20 – ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ സർവകലാശാലാ വെബ്സൈറ്റിൽ.
പി.ആർ. 62/2025
പരീക്ഷാ അപേക്ഷ
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) ഒന്നാം വർഷ ( 2024 പ്രവേശനം ) മെയ് 2025 റഗുലർ, രണ്ടാം വർഷ ( 2020 മുതൽ 2023 വരെ പ്രവേശനം ) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 190/- രൂപ പിഴയോടെ ഫെബ്രുവരി മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 16 മുതൽ ലഭ്യമാകും.
പി.ആർ. 63/2025
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ( 2015 മുതൽ 2022 വരെ പ്രവേശനം ) ബി.ആർക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം.
പി.ആർ. 64/2025
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2023, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 65/2025