ആശുപത്രിയിലെ നിരക്കുകള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് എന്‍ എഫ് പി ആര്‍

കൊച്ചി: ആശുപത്രിയിലെ സേവന നിരക്കുകളും/ ചാര്‍ജുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും, തെരുവുനായ പ്രശ്‌നത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഇടപെടല്‍ വേണമെന്ന് നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജോയ് ആന്‍് സ്രാമ്പികക്കലും , മലപ്പുറം ജില്ലാ പ്രസിഡണ്ടായ അബ്ദുല്‍ റഹീം പൂക്കത്തും ആവശ്യങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചത്, ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.

ദേശീയ പ്രസിഡന്റ് അഡ്വ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശശികുമാര്‍ കാളികാവ് അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് എന്‍ ലീലാമണി (റിട്ട. ജഡ്ജ് ), സംസ്ഥാന സെക്രട്ടറി എം നജീബ്, സംസ്ഥാന വൈ. പ്രസിഡണ്ട് മനാഫ് തനൂര്‍, സംസ്ഥാന സെക്രട്ടറി അബ്ദുസമദ്, എറണാകുളം ജില്ലാ പ്രസിഡന്റ് മിഥുന്‍ ലാല്‍ മിത്രതുടങ്ങിയവര്‍ പ്രസംഗിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ ഹാജി പുത്തന്‍ തെരുവ്. വളരെ വിപുലമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെ സര്‍ക്കാരുമായി സഹകരിച് വിദ്യാലയങ്ങളില്‍ ക്യാമ്പയിന്‍ നടത്തുവാനും. ജനുവരി 26 ന് ഭരണഘടനയും മനുഷ്യാവകാശ ലംഘനങ്ങളും എന്ന വിഷയത്തില്‍ ജില്ലാതല സെമിനാറുകള്‍ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.

error: Content is protected !!