എന്‍ എഫ് പി ആര്‍ ഇടപെട്ടു : ഷംലിക്കിന്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിന്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സ്ഥലത്ത് തെരുവ് വിളക്ക് സ്ഥാപിച്ചത്.

എന്‍എഫ്പിആര്‍ ഭാരവാഹികള്‍ ഷംലിക്കിന്റെ വീട്ടിലേക്കുള്ള വഴി സന്ദര്‍ശിച്ചപ്പോഴാണ് രാത്രികാലങ്ങളില്‍ നടന്നുപോകുവാന്‍ ഒന്നര അടി വീതിയുള്ള തോടിന്റെ വശത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും തെരുവ് വിളക്കുകള്‍ ഇല്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെതിരെ അടിയന്തരമായി ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്തിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വേലായുധന്‍ ഓ പി യെ സ്ഥലം സന്ദര്‍ശിക്കാന്‍ കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തോടിനു വശത്തുള്ള ലൈറ്റുകള്‍ സ്ഥാപിക്കുകയും ആ ഭാഗത്തുള്ള 25 ഓളം വീടുകളിലേക്ക് രാത്രികാലങ്ങളിലുള്ള ദുരിത പൂര്‍ണ്ണമായ യാത്രയ്ക്ക് വെളിച്ചമായി.

error: Content is protected !!