
തിരൂരങ്ങാടി : സ്ഥിരമായി പോസ്റ്റ് മാന്‍ ഇല്ലാത്തത് കാരണം തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ എത്താതെ പോകുന്നതിനാല്‍ ദുരിതത്തിലായ പന്താരങ്ങാടിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി പുതിയ ‘പോസ്റ്റ് മാന്‍’ എത്തി. സ്ഥിര നിയമനമില്ലാത്തതിനാല്‍ മാസങ്ങളായി പോസ്റ്റ്മാന്‍ ഇല്ലാതെ വിദ്യാഭ്യാസ – തൊഴില്‍ നിയമനങ്ങളും ആധാര്‍ തുടങ്ങിയ സുപ്രധാന രേഖകളും അടങ്ങുന്ന ഉരുപ്പടികള്‍ കൃത്യമായി വിലാസക്കാരില്‍ എത്താതെ മടങ്ങുന്നതും കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. പോസ്റ്റോഫീസ് പരിധിയിലെ അനേകം ആളുകളെ ഇത് ദുരിതത്തിലാഴ്ത്തിയിരുന്നു. പുതിയ പോസ്റ്റ് മാന്‍ എത്തിയതോടെ താല്‍ക്കാലിക പരിഹാരമാവുമെങ്കിലും പുതിയ താമസക്കാര്‍ അടങ്ങുന്ന പല വിലാസക്കാരുടെയും കോണ്ടാക്റ്റ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പലതും ഓഫീസില്‍ കെട്ടിക്കിടക്കുകയോ മടങ്ങുകയോ ചെയ്യുന്നതിനാല്‍ പുതിയ താമസക്കാര്‍ പൂര്‍ണ്ണ വിവരങ്ങള്‍ പോസ്റ്റ് ഓഫീസില്‍ നല്‍കണമെന്ന് ബി പി ഒ അറിയിച്ചു.