തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി, കുടിവെള്ള പദ്ധതിക്കും അടിസ്ഥാന വികസനത്തിനും നൂതന പദ്ധതികള്‍ക്കും സെമിനാര്‍ രൂപം നല്കി. ഷോപ്പിംഗ് കോംപ്ലക്സ് ഈ വര്‍ഷം സമര്‍പ്പിക്കും. വിവിധ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു.
ചെയര്മാന് കെ പി മുഹമ്മദ് കുട്ടി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍, സി പി സുഹ്റാബി, ഇ പി ബാവ,യു.കെ മുസ്ഥഫ മാസ്റ്റര്‍, സെക്രട്ടറി മുഹമ്മദ് മുഹ്സിന്, എച്ച് എസ്, പ്രകാശന്, ഡോ: പ്രഭുദാസ് പ്രസംഗിച്ചു.