കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വൈവ / പ്രാക്ടിക്കൽ പരീക്ഷ

എൽ.എൽ.ബി. ( അഞ്ച് വർഷം & മൂന്ന് വർഷം – 2000 സ്‌കീം – 2000 മുതൽ 2007 വരെ പ്രവേശനം ) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ / പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 18-ന് നടക്കും. കേന്ദ്രം : ഗവ. ലോ കോളേജ് കോഴിക്കോട്.

മൂന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 150/2025

പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധനാ അപേക്ഷ

ഒന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) നാലു വർഷ ബിരുദ പ്രോഗ്രാം ( FYUGP ) നവംബർ 2024 റഗുലർ പരീക്ഷയുടെ പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി അഞ്ചു വരേയ്ക്ക് നീട്ടി.

പി.ആർ. 151/2025

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ., അഫ്സൽ – ഉൽ – ഉലമ, ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റാർ ( CBCSS – PG ) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് 14 വരെ അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് ഇൻ അറബിക് ( 2023 പ്രവേശനം ) മാർച്ച് 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 152/2025

error: Content is protected !!