തിരൂർ: കേരളം വിദ്യാഭ്യാസരംഗത്ത് വൻ മുന്നേറ്റം നടത്തിയപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ധാർമിക ബോധമുള്ളവരെ സൃഷ്ടിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്തമാണ് സമസ്ത നടത്തിയതെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രസ്താവിച്ചു. തിരൂർ നൂർ ലൈക്കിൽ വെച്ച് നടന്ന അസ്മി ലിറ്റിൽ സ്കോളർ ദേശീയ ഗ്രാൻഡ്ഫിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് സ്കൂൾ തലം മുതൽ തന്നെ ഡിജിറ്റൽ,ജി കെ ആൻഡ് കറന്റ് അഫേഴ്സ്, ക്രിയേറ്റിവിറ്റി, ലീഡർഷിപ്പ് ഈ നാല് ഏരിയകളിൽ നിന്ന് ഇഷ്ടമുള്ള ഏരിയയിൽ കുട്ടിക്ക് മത്സരിക്കാൻ അവസരം നൽകുന്നു. പഠനത്തിൽ ബുദ്ധിമതികളായ കുട്ടികളെ മാത്രം മത്സര പരീക്ഷയിൽ പങ്കെടുപ്പിക്കും എന്ന നാളിതുവരെ സ്കൂളുകൾ അവലംബിച്ചു പോരുന്ന മത്സര രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ ലിറ്റിൽ സ്കോളർ എന്നത് ഏറെ ശ്രദ്ധേയമാണ്. പഠനത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന കുട്ടി ഡിജിറ്റൽ ഉപയോഗത്തിലും അതിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും പല കുട്ടികളുടെയും സാമർത്ഥ്യം രക്ഷിതാക്കളെയും അധ്യാപകരെയും പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് സോഷ്യൽ മീഡിയക്ക് അഡിറ്റായി മാറുന്ന പുതുതലമുറയുടെ ദുരവസ്ഥ ഞെട്ടലോടെ നാം കാണുമ്പോഴും അനന്തസാധ്യതയുള്ള ഡിജിറ്റൽ മേഖലയുടെ നല്ല വശങ്ങളിൽ അവരുടെ കഴിവ് കണ്ടെത്തുകയും മത്സരബുദ്ധിയോടെ മുന്നേറാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്
സൈബർ യുഗത്തിൽ വസിക്കുന്ന നെറ്റിസൺസ് ആയ അസ്‌മി വിദ്യാർത്ഥികളുടെ ഡിജിറ്റൽ മേഖലയിലെ പ്രതിഭാ വിശേഷങ്ങൾ കണ്ടെത്തുകയാണ് ഡിജിറ്റൽ എന്ന മത്സരയിനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
കളറിംഗ്, ഡിസൈനിങ്, ഫോട്ടോഗ്രഫി, വീഡിയോ ഗ്രഫി തുടങ്ങിയ ഡിജിറ്റൽ ക്രിയേറ്റിവിറ്റി സ്‌കില്ലുകളാണ് ഈ ഇനത്തിൽ പരീക്ഷിക്കപ്പെടുന്നത്.
പഠനത്തിലെ മികവും നേതൃപാടവവും തികച്ചും രണ്ടാണ്
മത്സരാർത്ഥികളുടെ നേത്യ സിദ്ധിയും വ്യക്തിത്വ സ്വീകാര്യതയുമാണ് മത്സരയിനത്തിൽ മറ്റുരക്കപ്പെടുന്നത്. ആശയവിനിമയം, പ്രശ്‌നപരിഹാരം, സംഘബോധം തുടങ്ങിയ നേത്യത്വ ശേഷിയാണ് വിവിധ സംഘ പ്രവർത്തനങ്ങളിലൂടെയും വ്യക്തിഗത അഭിമുഖത്തിലൂടെയും വിലയിരുത്തപ്പെടുന്നത്. അവതരണ പാടവവും ലോക വീക്ഷണവും ലക്ഷ്യബോധവും ഈ ഇനത്തിൽ പരീക്ഷിക്കപ്പെടുന്നതാണ്. 50 മാർക്ക് വീതം പേഴ്‌സണൽ ഇന്റർവ്യൂ, ലീഡർഷിപ്പ് ഗെയിം എന്നിവയാണ്
ലീഡർഷിപ്പ് & ഓർഗനൈസിംഗ്
മത്സരത്തിൽ ഉണ്ടായിരിക്കുക.
ക്രാഫ്റ്റിംഗ് & ക്രിയേറ്റിവിറ്റി മത്സരത്തിൽ
വിഷയത്തിലധിഷ്‌ഠിതമായ സർഗാത്മകമ വൈഭവവും കരകൗശല നിർമ്മാണ ശേഷിയും പരീക്ഷിക്കപ്പെടുകയാണ് ഈ ഇനത്തിൽ പാഴ് വസ്‌തു പുനരുപയോഗ ശീലത്തിനുള്ള പ്രോത്സാഹനവും നൂതനമായ സംവിധാനങ്ങളുടെയും ഭാവനാത്മകമായ സാധ്യതകളുടെ ആവിഷ്‌കാരവുമാണ് ഈ മത്സരത്തിലൂടെ സംഭവിക്കേണ്ടത്.
നിർദ്ദിഷ്ട സമയത്തിനകം പ്രമേയത്തിൽ ഊന്നി കൂടുതൽ ആകർഷകവും നവീനവും വൈവിധ്യപൂർണ്ണവുമായ ഈടുറ്റ സൃഷ്ടികളാണ് മത്സരാർത്ഥികൾ തയ്യാറാക്കേണ്ടത്.
പൊതുവിജ്ഞാനത്തിൽ കഴിവുള്ള കുട്ടികളെ ഉയർത്തിക്കൊണ്ടുവരുന്നതോടൊപ്പം സ്കൂൾ കുട്ടികൾക്ക് നടത്തുന്ന മത്സര പരീക്ഷക്ക് പുതിയ ഭാവവും രൂപവും നൽകി അവരെ മികവുറ്റവരാക്കുക എന്നതാണ് എന്നതാണ് ജികെ ആൻഡ് കരണ്ട് അഫേഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്
പൊതുവിജ്ഞാനവും നിലവിലെ അവബോധവും
എൽകെജി മുതൽ സൂപ്പർ സീനിയർ ( ഹയർസെക്കൻഡറി) വരെ മത്സരാർത്ഥികളും വിധികർത്താക്കളും പരസ്പരം സരസമായും സംവാദാത്മകമായും പൊതുവിജ്ഞാനവും ദൈനംദിന സംഭാവ വികാസങ്ങളും പങ്കുവെക്കുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
248 വിദ്യാർത്ഥികൾ നാഷണൽ തല മത്സരത്തിൽ പങ്കെടുത്തു
അസ്മി ജനറൽ കൺവീനർ ഹാജി പി കെ മുഹമ്മദ് അധ്യക്ഷനായി. അസ്മി ലിറ്റിൽ സ്കോളർ കൺവീനർ നവാസ് ഓമശ്ശേരി ആമുഖഭാഷണം നടത്തി, കോഡിനേറ്റർ റഹീം ചുഴലി, കൺവീനർമാരായ അഡ്വക്കറ്റ് നാസർ കാളമ്പാറ, മജീദ് പറവണ്ണ, റഷീദ് കമ്പളക്കാട്, ഷാഹുൽ ഹമീദ് മേൽമുറി, ഷാഫി ആട്ടീരി, ഷാഹുൽ ഹമീദ് ഹുദവി, കമറുദ്ദീൻ പരപ്പിൽ, ഷിയാസ് ഹുദവി,അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി പി സി മുഹമ്മദ്, ഹാബീൽ ഒഴുകൂർ സംസാരിച്ചു