നല്‍കേണ്ടത് കാലത്തിനാവശ്യമായ വിദ്യാഭ്യാസം ; മന്ത്രി വി. അബ്ദുറഹ്‌മാന്‍

പുതിയ കാലത്ത് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അധ്യാപകര്‍ക്ക് കഴിയണമെന്നും അതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. എയ്ഡഡ് അറബിക് കോളേജുകളിലെ പ്രിന്‍സിപ്പല്‍ കണ്‍സോര്‍ഷ്യം, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവ കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പുമായി സഹകരിച്ച് നടത്തിയ ഏകദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രൈമറി തലത്തില്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തി നില്‍ക്കുകയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുമ്പോള്‍ വിദ്യാര്‍ഥികള്‍ മികച്ച സ്ഥാപനങ്ങള്‍ തേടിയെത്തുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗംങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. ടി. വസുമതി, അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ആന്റ് മാനേജേഴ്‌സ് പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ. സയ്യിദ് മുഹമ്മദ് ഷാക്കിര്‍, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. എ.ഐ. അബ്ദുള്‍ മജീദ്, ഡോ. ടി. മുഹമ്മദ് സലീം, ഡോ. ടി.എ. അബ്ദുള്‍ മജീദ്, പ്രൊഫ. ആരിഫ് സെയ്ന്‍, ഡോ. റഷീദ് അഹമ്മദ്, പ്രൊഫ. ശഹദ് ബിന്‍ അലി, മുഹമ്മദ് ബാകൂത്ത്, ഡോ. അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു.

error: Content is protected !!