അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കില്ല: മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : അർഹത ഉണ്ടായിട്ടും മുൻഗണനാ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ട് പോയ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരൂർ താലൂക്ക്തല മുൻ ഗണനാ റേഷൻ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താനാളൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ താലുക്കിൽ നിന്നും അർഹരായ116 പേർക്കുള്ള മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു.

താനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസർ എ.സജ്ജാദ് പദ്ധതി വിശദികരണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ, അംഗങ്ങളായ സുലൈമാൻ ചാത്തേരി, കെ.ഫാത്തിമ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കാദർക്കുട്ടി, തിരൂർ താലുക്ക് സപ്ലൈ ഓഫീസർ കെ.സി മനോജ് കുമാർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

error: Content is protected !!