പെരുമണ്ണ : 36 വര്‍ഷം വിദ്യപകര്‍ന്നു നല്‍കി വിരമിച്ച അധ്യാപികയെ ജൂനിയര്‍ റെഡ് ക്രോസ് ആദരിച്ചു. എ.എം.എല്‍.പി സ്‌കൂള്‍ പെരുമണ്ണയില്‍ നിന്നും 36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച സി. ഖദീജ ടീച്ചറെ ആണ് ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് ഉപഹാരം നല്‍കി ആദരിച്ചത്.
ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട്, ശിഹാബുദ്ദീന്‍ കാവപ്പുര, കാഡറ്റുകളായ ശഹന, അനുശ്രീ, ഫസീഹ്, സഫ് വാന്‍ പി.ടി എ പ്രസിഡന്റ് ഇബ്രാഹിം കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പൊതുവത്ത് ഫാത്തിമ, മുസ്ഥഫ കളത്തിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.