
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടു വർഷ അദീബ് – ഇ – ഫാസിൽ ( ഉറുദു ) ( സിലബസ് ഇയർ – 2016 ) – ഒന്നാം വർഷ ഏപ്രിൽ 2025, രണ്ടാം വർഷ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ അദീബ് – ഇ – ഫാസിൽ ( ഉറുദു ) ഫൈനൽ ( സിലബസ് ഇയർ – 2007 ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( PG – CBCSS ) എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി – (2021 പ്രവേശനം മുതൽ) ഏപ്രിൽ 2025 , (2020 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.
പി.ആർ. 169/2025
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക്. അഗ്രികൾച്ചർ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 18-ന് തുടങ്ങും. കേന്ദ്രം: പഴശ്ശിരാജാ കോളേജ് പുൽപ്പള്ളി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 170/2025
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS ) എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും – (2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
പി.ആർ. 171/2025