
തിരൂരങ്ങാടി: ലൈബ്രറി കൗണ്‍സില്‍ തിരൂരങ്ങാടി താലൂക്ക് സെമിനാര്‍ ചെമ്മാട്ട് നടന്നു. ‘ മതേതരത്വം, വര്‍ഗീയത എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു.
റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കെ.പി. സോമനാഥന്‍, കെ. മുഹമ്മദലി, കെ. മൊയ്തീന്‍ കോയ, കെ. ദാസന്‍, എ.യു. കുഞ്ഞമ്മദ്, പി.എസ്. സുമി, പി. മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.