
തിരൂർ: അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് നടപ്പിലാക്കിവരുന്ന അസ്മി സ്കൂൾ ഓഫ് പാരന്റിങ് പദ്ധതിയിൽ പങ്കാളികളായ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത രക്ഷിതാക്കളുടെ ദേശീയ സംഗമം ‘ഹോപ്പ് 2025 ‘തിരൂർ നൂർ ലൈകിൽ സമാപിച്ചു.
അസ്മി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പിന്തുണ നൽകുന്നതിനും പഠനത്തിൽ തുണയാകുന്നതിനും രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾ ഓഫ് പാരന്റിങ്..
സ്കൂൾ തലത്തിൽ നടത്തിയ കോഴ്സിലും പരീക്ഷയിലും മികവ് പുലർത്തി തെരഞ്ഞെടുക്കപ്പെട്ടവരാണ്
നാഷണൽ മീറ്റിൽ പങ്കെടുത്തത്.
ഫൈനൽ പരീക്ഷയിൽ തെന്നല ആലുങ്ങൽ ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സൗദാബി, ഇയ്യാട് അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഫസീല, പെരുമണ്ണ അൽ നൂർ ഇസ്ലാമിക് സ്കൂളിലെ ശൈസ്ത എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിവിധ സെഷനുകൾക്ക് റുക്കിയ ടിച്ചര്‍ ഒളവട്ടൂർ, ഷാഹുൽഹമീദ് മേൽമുറി, ഷാഫി മാസ്റ്റർ ആട്ടീരി എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനം അസ്മി ജനറൽ കൺവീനർ ഹാജി പി കെ മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനവും സാക്ഷ്യപത്രവും ചടങ്ങിൽ വിതരണം ചെയ്തു. അബ്ദുറഹീം ചുഴലി, അബ്ദുൽ മജീദ് പറവണ്ണ, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി പി സി മുഹമ്മദ്, കമറുദ്ദീൻ പരപ്പിൽ, ഷാഹുൽ ഹമീദ് ഹുദവി, മുഹ്സിൻ മണക്കടവ് എന്നിവർ സംസാരിച്ചു.
കൺവീനർ അബ്ദുൽസലാം ഫറോക്ക് സ്വാഗതവും ഹാബീൽ ദാരിമി ഒഴുകൂർ നന്ദിയും പറഞ്ഞു .