പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ

സി.പി.എം എല്‍.സി സെക്രട്ടറിയുടെ ഇടപെടല്‍
മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി

തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.സി ഇബ്രാഹീംകുട്ടി ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമാക്കാത്തതിനാല്‍ ഫോറന്‍സിക് സര്‍ജനുള്ള ആശുപത്രികളില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് സാധിക്കൂവെന്ന് പറഞ്ഞാണ് ആസ്പത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ധേശിച്ചത്. ഇതോടെയാണ് ഇബ്രാഹീം കുട്ടി ഇടപ്പെട്ടത്.
ശനിയാഴ്ച്ച മൂന്ന് മണിയോടെ ഭക്ഷണം കഴിച്ച് കിടന്ന രാജേഷിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കല്‍ വിളിച്ചിട്ടും എണീക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചെന്ന വിവരം അറിയുന്നത്. ഇതോടെ ഡോക്ടര്‍ പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദ്ധേശിക്കുകയായിരുന്നു. കോവിഡ് റിസള്‍ട്ട് നഗറ്റീവായതോടെ ഞയറാഴ്ച്ച രാവിലെ തിരൂരങ്ങാടി പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം രേഖപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് മൃതദേഹം മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ധേശിച്ചത്. ഇതോടെ ആശുപത്രിയില്‍ ബഹളമായി.
ശനിയാഴ്ച്ച മരണപ്പെട്ട ആളുടെ മൃതദേഹം ഇരുപത് മണിക്കൂറിന് ശേഷം മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞതാണ് ബഹളത്തിന് കാരണമായത്. സാധാരണ ആക്‌സിഡന്റ്, തൂങ്ങി മരണം എന്നിവയില്‍ മാത്രമേ മരണ കാരണങ്ങള്‍ പോലീസ് രേഖപ്പെടുത്താറുള്ളൂവെന്നും മറ്റു മരണങ്ങളെ കൂറിച്ച് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്താനാകൂ എന്നും പോലീസ് പറഞ്ഞു. എന്നിട്ടും ഡോക്ടര്‍മാര്‍ പോസ്റ്റ് മോര്‍ട്ടത്തിന് തെയ്യാറായില്ല. ഇതോടെ ഇബ്രാഹീം കുട്ടി ഇടപെട്ട് ഡോട്കറോടും പോലീസിനോടും സംസാരിച്ചു പരിഹാരം കാണുകയായിരുന്നു. രണ്ട് മണിയോടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി കോട്ടുവാലക്കാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
മനുഷ്യത്വം മരവിച്ച ചില ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിന് തന്നെ അപമാനമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ആശുപത്രിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് സി.പി.എം നേതൃത്വം നല്‍കുമെന്നും ഇബ്രാഹീം കുട്ടി പറഞ്ഞു.

error: Content is protected !!