കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗസ്റ്റ് അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ 2025 – 2026 അക്കാദമിക വർഷത്തേക്ക് മണിക്കൂറാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആന്റ് വെയിറ്റ് മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലാണ് നിയമനം. യോഗ്യത : പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 27-നകം പ്രിൻസിപ്പൽ, സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം – 673 635 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ – മെയിൽ : cpe@uoc.ac.in . ഫോൺ : 9847206592

പി.ആർ. 318/2025

പരീക്ഷാ അപേക്ഷ

എട്ടാം സെമസ്റ്റർ ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. ( 2014 പ്രവേശനം ) ഏപ്രിൽ 2022 സപ്ലിമെന്ററി, സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (സി.യു. – ഐ.ഇ.ടി.) എട്ടാം സെമസ്റ്റർ ബി.ടെക്. ( 2015 പ്രവേശനം ) ഏപ്രിൽ 2022, ( 2016 പ്രവേശനം ) നവംബർ 2022, ( 2017 പ്രവേശനം ) ഏപ്രിൽ 2023, ( 2018 പ്രവേശനം ) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 17 മുതൽ ലഭ്യമാകും.

പി.ആർ. 319/2025

പരീക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ (2022 പ്രവേശനം) ബി.എ. – ‘ PHL 6B 17 – Asian Philosophy ’ പേപ്പർ ഏപ്രിൽ 2025 റഗുലർ പരീക്ഷ ഏപ്രിൽ 10-ന് നടക്കും. സമയം 1.30 മുതൽ 4.15 വരെ.

പി.ആർ. 320/2025

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് സുവോളജി നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, സോഷ്യോളജി –  (2020 പ്രവേശനം) നവംബർ 2023, (2021 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

പി.ആർ. 321/2025

error: Content is protected !!