കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെക്യൂരിറ്റി ഗാർഡ് നിയമനം

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ( സി.യു. – ഐ.ഇ.ടി. ) കരാറടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 15 വർഷത്തിൽ കുറയാത്ത സൈനിക സേവനമുള്ള വിമുക്ത സൈനികനായിരിക്കണം. 50 വയസ് കവിയരുത് ( സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും ). ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച്. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in .

പി.ആർ. 331/2025

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ ( സെൽഫ് ഫിനാൻസിങ് ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് 27.11.2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മാർച്ച് 26-ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in .

പി.ആർ. 332/2025

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു. – ഐ.ഇ.ടി. ) ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്‌ചറർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ മാർച്ച് 26-ന് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ www.iet.uoc.ac.in / www.cuiet.info .

പി.ആർ. 333/2025

എം.സി.ക്യു. പുനഃപരീക്ഷ

ആതവനാട് മർക്കസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – UG – CDOE ) ബി.എ. ഏപ്രിൽ 2024 പേപ്പർ ENG2A03 – Readings from the Fringes എം.സി.ക്യു. പാർട്ട് റഗുലർ / സപ്ലിമെന്ററി പരീക്ഷ എഴുതിയവർക്കുള്ള (2023 പ്രവേശനം – 28 വിദ്യാർഥികൾ, 2022 പ്രവേശനം – 2 വിദ്യാർഥികൾ) പുനഃപരീക്ഷ (എം.സി.ക്യു. പാർട്ട് മാത്രം) മാർച്ച് 27-ന് നടത്തും. കേന്ദ്രം: മർക്കസ് ആർട്സ് ആന്റ് സയൻസ് കോളേജ്, ആതവനാട്. സമയം ഉച്ചക്ക് 2 മണി മുതൽ 2.15 വരെ. പരീക്ഷയ്ക്ക് അർഹരായ വിദ്യാർഥികളുടെ പട്ടിക വെബ്‌സൈറ്റിൽ. 

പി.ആർ. 334/2025

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി – ടീച്ചിങ് പ്രാക്ടീസ് പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 24-ന് തുടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ – കോഴിക്കോട് ( മാർച്ച് 24, 25 ), സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ – സർവകലാശാലാ ക്യാമ്പസ് ( മാർച്ച് 26, 27 ).

പി.ആർ. 335/2025

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ( CBCSS ) ബി.എസ് സി., ബി.സി.എ. നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ( 2020 പ്രവേശനം ) എം.പി.എഡ്. ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS – UG ) ബി.എ., ബി.എസ് സി. മാത്തമാറ്റിക്സ്, ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 336/2025

ഓഡിറ്റ് കോഴ്സ് ഫലം രേഖപ്പെടുത്തണം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CUFYUGP – 2024 പ്രവേശനം ) ബി.ബി.എ., ഹോണേഴ്‌സ്, ബി.സി.എ. ഹോണേഴ്‌സ് ഏപ്രിൽ 2025 റഗുലർ ഓഡിറ്റ് കോഴ്സ് പരീക്ഷകളുടെ ഫലം (PASS / FAIL) രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ മാർച്ച് 21 മുതൽ ഏപ്രിൽ ഏഴ് വരെ ലഭ്യമാകും. 

പി.ആർ. 328/2025

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു. – ഐ.ഇ.ടി. ) രണ്ടാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190/- രൂപ പിഴയോടെ ഏപ്രിൽ മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 18 മുതൽ ലഭ്യമാകും.

പി.ആർ. 329/2025

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( 2022, 2023 പ്രവേശനം ) എം.എ. ഹിസ്റ്ററി, ( 2023 പ്രവേശനം ) എം.എ. ഉറുദു ( CCSS ) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എസ് സി. ജനറൽ ബയോടെക്‌നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം. 

പി.ആർ. 330/2025

error: Content is protected !!