കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ജില്ലാ തലത്തില്‍ നേരിട്ടുള്ള വിതരണത്തിനും ബുക്കിങ്ങിനും ക്രമീകരണം

കോവിഡ് മൂലം മരണപ്പെട്ട മലപ്പുറം ജില്ലക്കാരുടെ ബന്ധുക്കള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റിനായി  ജനുവരി 24, 25  തീയതികളില്‍ രാവിലെ 10.00 മുതല്‍ 12.00 വരെയും, ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയും  ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അപ്പോയിന്‍മെന്റ്  എടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റ് (ഡി.ഡി.ഡി) ഇതുവരെ ലഭിക്കാത്തതുമായ കേസുകളാണ് പരിഗണിക്കുക. ഫോണ്‍:  04832733261.

അപ്പോയിന്‍മെന്റ് എടുക്കുന്നവരുടെ ശ്രദ്ധക്ക്

* സംസ്ഥാന സര്‍ക്കാരിന്റ് കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടവരായിരിക്കണം
* വിളിക്കുമ്പോള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് (ഡി.ഡി.ഡി) നല്‍കണം
* സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റ് നമ്പര്‍    ലഭിക്കുന്നതിനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.  പട്ടികയില്‍ ഇതുവരെയും ഉള്‍പ്പെടാത്തവര്‍ അക്ഷയ കേന്ദ്രം വഴി അപ്പീല്‍ സമര്‍പ്പിക്കണം.

ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിലെ തിരുത്തലിന്

* ജില്ല മെഡിക്കല്‍ ഓഫീസിലെ 0483-2733261 എന്ന നമ്പറില്‍ ജനുവരി 24, 25 തീയതികളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാലുവരെയുള്ള സമയത്തിനുള്ളില്‍ വിളിച്ച് അപ്പോയിന്‍മെന്റ് എടുക്കണം.
* അപ്പോയിന്‍മെന്റ്  ലഭിച്ചവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തുന്നതിന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലൂടെ  certificate correction request എന്ന ഓപ്ഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.

ഹാജരാക്കേണ്ട രേഖകള്‍

* തദ്ദേശസ്വയം ഭരണ സ്ഥാപനം നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്
*മരണപ്പെട്ട വ്യക്തിയുടെയും, ബന്ധുവിന്റെയും  ഫോട്ടോ അടങ്ങിയ തിരിച്ചറിയല്‍ രേഖ. (അസ്സല്‍ രേഖയും പകര്‍പ്പും) ( ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖ, ഡ്രൈവിങ് ലൈസന്‍സ്)
* ആരോഗ്യകേന്ദ്രങ്ങള്‍ വഴി ലഭിച്ച ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്  

error: Content is protected !!