ഭിന്നശേഷി വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാൻ ‘ലീപ് ടു ലൈഫ്’ പദ്ധതിയുമായി ഗ്രീൻട്രാക്ക്

തിരൂരങ്ങാടി നഗരസഭ പരിധിയില ഭിന്നശേഷി വിദ്യാർഥികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ചെമ്മാട് സി കെ നഗർ ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ (Green Track Cultural Centre) എല്ലാ ആഴ്ചകളിലും ഒരു ദിവസം രണ്ടു മണിക്കൂർ സമയം ചെമ്മാട് ലൂപ്പി ലോഞ്ച് ടെർഫിൽ വെച്ച് ലീപ് റ്റു ലൈഫ് (LEAP TO LIFE) ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

LEAP TO LIFE ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 12 ശനി ഉച്ചക്ക് ശേഷം 3:30ന് ചെമ്മാട് ലൂപ്പി ലോഞ്ച് ടർഫിൽ ബഹുമാനപ്പെട്ട തിരൂങ്ങാടി നിയോജകമണ്ഡലം MLA കെ പി എ മജീദ് നിർവഹിക്കും. പാരാ ആംപ്യൂട്ടി ഫുട്‌ബോൾ ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷഫീഖ് പാണക്കാടൻ മുഖ്യാതിഥിയായി പങ്കെടുക്കും,
തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചെമ്പ വഹീദ, നഗരസഭാ സാമൂഹ്യക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ്നി, താലൂക്ക് ആശുപത്രി സൂപ്രണ്ട് Dr. പ്രഭുദാസ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുസ്തജാബ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ പ്രസിഡണ്ട് Dr. റിയാസ് അലി ഉണ്ണിയാക്കൽ, നഗരസഭാ കൗൺസിലർമാരായ CM സൽമ, കക്കടവത്ത് അഹമ്മദ്കുട്ടി, പി.ടി. ഹംസ,കെ. നദീറ , തിരൂരങ്ങാടി പ്രസ് ക്ലബ് പ്രസിഡണ്ട് UA റസാഖ്, ചെമ്മാട് KVVES പ്രസിഡന്റെ നൗഷാദ് സിറ്റി പാർക്ക്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,വിവിധ സംഘടനാ പ്രതിനിധികൾ, വിവിധ ക്ലബ് പ്രതിനിധികൾ,സാമൂഹിക,സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

error: Content is protected !!