പിൻവലിച്ച 500 രൂപയുടെ നോട്ടുകെട്ട് നഗരസഭയുടെ മാലിന്യത്തിൽ

മഞ്ചേരി ∙ പിൻവലിച്ച 500 രൂപയുടെ 50,000 രൂപ മതിക്കുന്ന നോട്ടുകെട്ട് നഗരസഭാ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഹരിതകർമസേന വൊളന്റിയർമാർക്കാണ് ലഭിച്ചത്. അടുത്ത ദിവസം പൊലീസിനു കൈമാറുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഹരിത കർമസേന വയപ്പാറപ്പടി വാർഡിൽനിന്നു ശേഖരിച്ച മാലിന്യം പയ്യനാട് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ (എംസിഎഫ്) കൊണ്ടുപോയി തരം തിരിച്ചപ്പോഴാണ് ചാക്കിൽ നിന്ന് നോട്ടുകൾ താഴെ വീണത്. വൊളന്റിയർമാർ സേനാ ഓഫിസിലേക്കു കൈമാറി. ഒരു ബാങ്കിൽ വിവരം അറിയിച്ചെങ്കിലും പിൻവലിച്ച നോട്ട് എടുക്കില്ലെന്ന് അറിയിച്ചതോടെയാണ് പൊലീസിന് കൈമാറുന്നത്. ഒരു വർഷം മുൻപ് മാലിന്യത്തിൽനിന്നു സ്വർണാഭരണം ലഭിച്ചത് പിന്നീട് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയിരുന്നു.

error: Content is protected !!