പൊളിച്ച അടക്ക മോഷ്ടിച്ചു വിൽപന, നാല് യുവാക്കൾ പിടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

നന്നമ്പ്ര കുണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്നും 43,000 രൂപയോളം വിലവരുന്ന 3 ചാക്ക് പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കൾ അറസ്റ്റിൽ.

കുണ്ടൂർ ജയറാംപടി തോട്ടുങ്ങൽ മുഹമ്മദ് ഷിബിൽ (20), കൊടിഞ്ഞി കരുവാട്ടിൽ ആസിഫ് (24), കക്കാട് വടക്കൻ ഷഫീഖ് റഹ്മാൻ (19), കൊടിഞ്ഞി പൂക്കയിൽ അഫ്സൽ (21) എന്നിവരെയാണ് താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കടൻറെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച 11/2/2022 തീയതി അർധരാത്രിയാണ് വീട്ടിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന അടക്ക മോഷണം പോയത്.

സമീപ പ്രദേങ്ങളിലെ cctv കൾ പരിശോധന നടത്തിയും അടക്ക മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനായത്. കുറ്റം സമ്മതിച്ച പ്രതികൾ മോഷ്ടിച്ച അടക്ക വിൽപ്പന നടത്തിയതായും മയക്കുമരുന്നിനായും ടൂർ പോയി റിസോർട്ടിലും മറ്റും താമസിച്ചു എൻജോയ് ചെയ്യുന്നതിനും പണം ചെലവാക്കിയതായും പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ് എസ് ഐ സലീഷ് സീനിയർ സിപി ഒ സലേഷ്, cpo മാരായ സബറുദ്ധീൻ, ജിനേഷ്, ലൂഷ്യസ് , പങ്കജ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!