കുപ്രസിദ്ധ മോഷ്ടാവ് ഹാരിസ് ചാണ്ടി പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ 

നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചാണ്ടി, കടുക്ക ഷാജി എന്നീ പേരുകളിൽ അറിയപ്പെടുന്ന പരപ്പനങ്ങാടി പുതിയ കടപ്പുറം സ്വദേശി നരിക്കോടൻ ഹാരിസ് എന്നയാളെ  താനൂർ ഡി.വൈ.എസ്.പി  മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം സാഹസികമായി പിടികൂടി. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ലിമിറ്റിലെ പാലത്തിങ്ങൽ എന്ന സ്ഥലത്തുനിന്നും  പൾസർ ബൈക്ക് മോഷ്ടിച്ചതും അമ്പാടി നഗർ  എന്ന സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ 15000 രൂപ വിലയുള്ള മൊബൈൽഫോണും, പണവും മോഷണം നടത്തിയതിനും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.  തുടർന്ന്  പ്രതിക്കായി നിരവധി സ്ഥലങ്ങളിലെ CCTV പരിശോധിച്ചും നിരവധിയാളുകളെ കണ്ട് ചോദ്യം ചെയ്തും അന്വേഷണം  നടത്തി വരവെ മോഷണം നടത്തിയ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘങ്ങളായ സലേഷ്.കെ, സബറുദ്ദീൻ എം.പി, ജിനേഷ്.വി.സി , അഭിമന്യൂ.കെ , വിപിൻ.എ.ഒ എന്നിവർ ചേർന്ന് പിടികൂടിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. 

error: Content is protected !!