നന്നമ്പ്ര: ഹൈസ്‌കൂൾ പടി തെയ്യാല റോഡ് ഗതാഗത യോഗ്യമാക്കണമെന്നവശ്യപെട്ട് പി ഡി പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി വാഹനം മറിച്ചിടൽ സമരം നടത്തി. കുത്തനെ ഇറക്കമുള്ള റോഡ് വലിയ കുണ്ടും കുഴിയും നിറഞ്ഞത് കാരണം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെട്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കുഴിയിൽ ചാടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചിരുന്നു. റോഡിന്റെ തകർച്ച പരിഹരിച്ച് എത്രയും ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. ഹസ്സൻ മറ്റത്ത് , മുനീർ തെയ്യാല, ഹനീഫ തെയ്യാല എന്നിവർ പ്രസംഗിച്ചു.