കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ എം.സി.എ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍വകലാശാലാ കാമ്പസ്, അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍, കുറ്റിപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട്, മുട്ടില്‍, പുതുക്കാട്, വടകര, തളിക്കുളം, പുല്ലൂറ്റ്, തിരൂര്‍ (തൃശൂര്‍), പാലക്കാട് എന്നീ സി.സി.എസ്.ഐ.ടി.കളിലും പേരാമ്പ്ര റീജിണല്‍ സെന്ററിലുമാണ് എം.സി.എ. പ്രോഗ്രാം നടത്തുന്നത്. പ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍ നടക്കും. വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017     പി.ആര്‍. 495/2022

ലെയ്‌സണ്‍ ഓഫീസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ലെയ്‌സണ്‍ ഓഫീസര്‍ (ന്യൂഡല്‍ഹിയില്‍) തസ്തികയില്‍ പാര്‍ട്ട്-ടൈം കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.     പി.ആര്‍. 496/2022

ഫാസ്റ്റ് ഫുഡ് നിര്‍മാണം – സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ ആരംഭിക്കുന്ന ഫാസ്റ്റ്ഫുഡ് നിര്‍മാണ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 20-ന് തുടങ്ങുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രായഭേദമെന്യേ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം. പരിശീലനത്തിന് ആവശ്യമായ സാധന സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം.    പി.ആര്‍. 497/2022

കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 സി.ബി.സി.എസ്.എസ്. റഗുലര്‍, സി.യു.സി.എസ്.എസ്. സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തിരഞ്ഞെടുത്ത സെന്ററുകളില്‍ 19-ന് നടക്കും. രാവിലെ 9.30-ന് തുടങ്ങുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ നിയമന ഉത്തരവ് അതത് കോളേജ് പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. വിശദമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 498/2022

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ, എല്ലാ അവസരങ്ങളും നഷ്ടപെട്ട, ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 5-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 10-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.     പി.ആര്‍. 499/2022

എല്‍.എല്‍.എം. പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 ടീച്ചിംഗ് പ്രാക്ടിക്കല്‍ പരീക്ഷ 25, 27 തീയതികളില്‍ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നടക്കും.     പി.ആര്‍. 500/2022

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. മെയ് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏഴാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. 1, 2 സെമസ്റ്റര്‍ / ഒന്നാം വര്‍ഷ എം.എ. സോഷ്യോളജി മെയ് 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.    പി.ആര്‍. 501/2022

error: Content is protected !!