വി.എ. ആസാദിന്റെ മകൻ മുഹിയദ്ധീൻ ഹാജി അന്തരിച്ചു

ഏ ആർ. നഗർ : പരേതനായ സ്വാതന്ത്ര്യസമര സേനാനിയും അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ശില്പിയുമായ വി.എ. ആസാദ് സാഹിബിന്റെ മകനും കോൺഗ്രസ് നേതാവുമായ വി.എ. മുഹ്‌യുദ്ദീൻ ഹാജി ( 73 ) അന്തരിച്ചു. ഏ ആർ നഗർ ഹൈസ്കൂൾ ജീവനക്കാരാനായിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കോൺഗ്രസ് ഡി സി സി മെമ്പർ, ചെണ്ടപ്പുറായ ഹൈസ്കൂൾ പി ടി ഏ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : ഫാത്തിമകുട്ടി കെ വി
പെരുവള്ളൂർ

മക്കൾ : സൗദാബി , ആരിഫാബി , അഹമ്മദ് കബീർ , ആസ്യാ ബീവി , അഹമ്മദ് സഫ്‌വാൻ , സൈഫുദ്ദീൻ അഹമ്മദ് ആസാദ്. മരുമക്കൾ : ചെമ്പൻ അബ്ദുൽകരീം ( വലിയോറ ), ചെറ്റാലി അബ്ദുറഹീം ( കക്കാട് ) , സജ്ന മാണിത്തൊടിക ( വേങ്ങര ) , അബ്ദുൽ മജീദ് ( ബാലുശ്ശേരി ) അഞ്ജല സമാൻ ചെമ്പൻ ( പുകയൂർ ) . സഹോദരങ്ങൾ : വി.എം. അബ്ദുൽഖാദർ , വി.എം. അബ്ദുന്നാസർ , അഹമ്മദ് ഇസ്സുദ്ദീൻ , മുഹമ്മദ് മുസ്തഫ , റൈഹാനത്ത് , അഹമ്മദ് സഈദ് , പരേതരായ വി.എം. അബ്ദുറഹ്മാൻ , വി. മുഹമ്മദലി മാസ്റ്റർ . ഖബറടക്കം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് ചെണ്ടപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ .

error: Content is protected !!