ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ സംഘം അപകടത്തിൽ പെട്ട് രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു. മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ റസാഖ് (31), കീഴുപറമ്പ് മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ.ഷമീം (35), എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.
ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന് പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സൈദ് സീലൈൻ മരുഭൂമിയിൽ എത്തിയതായിരുന്നു ഇവർ.